ഭയത്തെ എങ്ങനെ അതിജീവിക്കാം?

നിത്യജീവിതത്തില്‍ പലതരം ഭയങ്ങളുടെ മധ്യേയാണ് നാം ജീവിക്കുന്നത്. ആ ഭയങ്ങളുടെയെല്ലാം തീവ്രത വര്‍ദ്ധിപ്പിക്കുന്ന വിധത്തിലാണ് കോവിഡ് 19 എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിത്യജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന പല തരം ഭയങ്ങളെയും ഒരു വിശ്വാസി എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക

യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനുള്ള വൈമുഖ്യം നമ്മുടെ ഭയം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാറ്റിലും ദൈവത്തെ കണ്ടെത്തുക. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാറ്റിലും ദൈവത്തെ കണ്ടെത്താനും കാണാനും ശ്രമിച്ചാല്‍ ആന്തരികമായ സമാധാനം നാം അനുഭവിക്കും.

യത്തെ അംഗീകരിക്കുക

ഭയത്തെ അംഗീകരിച്ചുകഴിയുന്നതോടെ ഭയത്തില്‍ നിന്ന് മോചിതരാകും. ഭയം നമ്മെ കീഴടക്കുന്നതിന് മുമ്പ് ഭയത്തെ നാം കീഴടക്കുക. ഭയം ഒരിക്കലും നല്ല തീരുമാനം എടുക്കാന്‍ നമ്മെ സഹായിക്കുകയില്ല. ഭയം നമുക്ക് ആശ്വാസം നല്കുകയുമില്ല.

ദൈവഹിതം തിരിച്ചറിയുക

ദൈവഹിതം തിരിച്ചറിയുക. ദൈവഹിതത്തിന് സ്വയം സമര്‍പ്പിക്കുക ദൈവിക സാന്നിധ്യത്തിലേക്ക് നമ്മെ സമര്‍പ്പിക്കുക.ഭയത്തെ കീഴടക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. രണ്ടു സുഹൃത്തുക്കള്‍ തമ്മിലുള്ള അഭിമുഖസംഭാഷണം പോലെയായിരിക്കണം ദൈവവുമായിട്ടുള്ള പ്രാര്‍ത്ഥന.

ദൗര്‍ബല്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുക

ദൗര്‍ബല്യങ്ങള്‍ക്ക് കീഴടങ്ങുകയല്ല അവയ്‌ക്കെതിരെ പോരാടുകയാണ് അവയില്‍ നിന്ന് മോചിതരാകാനുള്ള എളുപ്പമാര്‍ഗ്ഗം. ദൈവകൃപ നമുക്ക് ഇക്കാര്യത്തില്‍ ആവശ്യമാണ്. ദൈവകൃപയ്ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.