വത്തിക്കാന്‍ സിറ്റി: ഇത്തവണത്തെ ദു:ഖവെള്ളിയിലെ കുരിശിന്റെ വഴി പഴയതുപോലെ കൊളോസിയത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷങ്ങളിലായി കോവിഡ് സാഹചര്യത്തില്‍ സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിലായിരുന്നു കുരിശിന്റെ വഴി നടന്നിരുന്നത്. വിശ്വാസികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നില്ല. ഇത്തവണത്തെ കുരിശിന്റെ വഴിയില്‍ കുടുംബവര്‍ഷം പ്രമാണിച്ച് ഏതാനും കുടുംബങ്ങളും പങ്കെടുക്കും.
കൊളോസിയത്തില്‍ കുരിശിന്റെ വഴി ആരംഭിക്കാനുള്ള തീരുമാനം നടപ്പില്‍ വരുത്തിയത് പോള്‍ ആറാമന്‍ മാര്‍പാപ്പ 1970 ല്‍ ആയിരുന്നു. ഏപ്രില്‍ 15 ന് രാത്രി 9.15 നാണ് കൊളോസിയത്തില്‍ കുരിശിന്റെ വഴി നടക്കുന്നത്.
കുരിശിന്റെ വഴിയിലെ ധ്യാനചിന്തകള്‍ ഓരോ വര്‍ഷവും പുതുതായിട്ടാണ് രചിക്കപ്പെടുന്നത്.