ഏഴു മാസത്തിനിടയില്‍ രണ്ടാം തവണയും കൊളോറാഡോ ഇടവകയ്ക്ക് നേരെ ആക്രമണം

ഡെന്‍വര്‍: ഏഴുമാസത്തിനിടയില്‍ രണ്ടാം തവണയും കൊളോറാഡോ ഇടവകയ്ക്ക് നേരെ ആക്രമണം. അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങളാണ് ഇത്തവണ ദേവാലയചുമരുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.സേക്രട്ട് ഹാര്‍ട്ട് ഓഫ മേരി ദേവാലയത്തിന് നേരെയാണ് ആക്രമണം.

എന്റെ ശരീരം എന്റെ അവകാശം, ദൈവത്തിന് വേണ്ടി സംസാരിക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്ക് പുറമെ അശ്ശീലവും ചുവരുകളിലുണ്ട്. ദേവാലയചുമരുകള്‍ കൂടാതെ വാതിലുകളിലും പിക്കപ്പ് ട്രക്കിലും വരെ ചുവരെഴുത്തുകളുണ്ട്.

2020 ഫെബ്രുവരി മുതല്‍ അതിരൂപതയില്‍ 30 ഓളം ക്രൈസ്തവവിരുദ്ധ സംഭവങ്ങളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മോഷണവും ഇതിന്റെ ഭാഗമായി അരങ്ങേറിയിട്ടുണ്ട്. 2021 ഒക്ടോബര്‍ മുതല്‍ ഇ്മ്മാക്കുലേറ്റ് കണ്‍സംപ്ഷന്‍ കത്തീഡ്രലിന് നേരെ ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്.

കഴിഞ്ഞ സെപ്തംബറില്‍ ജീസസ് ലവ്‌സ് അബോര്‍ഷന്‍ പോലെയുള്ള മുദ്രാവാക്യങ്ങള്‍ സേക്രട്ട് ഹാര്‍ട്ട് ഓഫ് മേരി ദേവാലയത്തിന് ചുവരുകളില്‍ ഇടം പിടിച്ചിരുന്നു. അമേരിക്കയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.