മറിയത്തെ സഹരക്ഷക എന്ന് വിശേഷിപ്പിക്കുന്നതിന് ബൈബിളില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

പരിശുദ്ധ കന്യാമറിയത്തെ നാം സഹരക്ഷക എന്ന് വിശേഷിപ്പിക്കാറുണ്ട്,വിളിക്കാറുമുണ്ട്. എന്നാല്‍ ഇത് ഏതെങ്കിലും ഒരാള്‍ക്ക് തോന്നിയ വെറും തോന്നല്‍ മാത്രമാണോ? അല്ല. മറിയത്തിന്റെ സഹരക്ഷക സ്ഥാനം വ്യക്തമായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറിയത്തിന്റെ സഹരക്ഷകസ്ഥാനത്തെ സ്ഥിരീകരിക്കുന്ന സുവിശേഷഭാഗങ്ങള്‍ ഇവയാണ്.

അവിടെ വീഞ്ഞുതീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോട് പറഞ്ഞു അവര്‍ക്ക് വീഞ്ഞില്ല( യോഹ: 2;3)

യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തുനില്ക്കുന്നതു കണ്ട് അമ്മയോട് പറഞ്ഞു സ്ത്രീയേ ഇതാ നിന്റെ മകന്‍ അനന്തരം അവന്‍ ആ ശിഷ്യനോട് പറഞ്ഞു. ഇതാ നിന്റെ അമ്മ ( യോഹ 19: 26-27)

അതുകൊണ്ട് മറിയത്തെ നാം സഹരക്ഷകയായി സ്വീകരിച്ചിരിക്കുന്നത് തികഞ്ഞ അടിസ്ഥാനത്തില്‍ തന്നെയാണെന്ന് മനസ്സിലാക്കുക. സഹരക്ഷകയായ അമ്മേ ഞങ്ങളുടെ നിത്യരക്ഷയ്ക്കായി അമ്മ മാധ്യസ്ഥം യാചിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.