പൗരത്വത്തിന് മതം മാനദണ്ഡമാക്കരുത്: ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍

തിരുവനന്തപുരം: രാജ്യത്ത് പൗരത്വം നല്കുന്നതിന് മതപരിഗണനകള്‍ മാനദണ്ഡമാക്കരുതെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍. മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന കൗണ്‍സിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

നൂറ്റാണ്ടുകളായി രാജ്യംപുലര്ത്തിവരുന്ന മതേതര സമീപനങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും ദോഷം വരുന്നതൊന്നും ചെയ്യരുതെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം. സമാധാനപരമായസമരമാര്‍ഗ്ഗങ്ങള്‍ എല്ലാവരും അവലംബിക്കണം.

ന്യൂനപക്ഷങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ക്ഷേമപദ്ധതികളില്‍ നിലനില്ക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും ഓഖിദുരന്തത്തില്‍ കേരളസര്‍ക്കാര്‍ നടത്തിയിട്ടുള്ള വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.