ജോഹന്നാസ്ബര്‍ഗ്: പെസഹാ വ്യാഴാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 13 മരണം. 16 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. സൗത്ത് ആഫ്രിക്ക, ജോഹന്നാസ്ബര്‍ഗ്, ഡാളങുബോയിലാണ് സംഭവം. കനത്ത മഴയെതുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്നുവീണത്.
തലേരാത്രിയില്‍ ശക്തമായ മഴയുണ്ടായിരുന്നതായി പ്രൊവിന്‍ഷ്യാല്‍ ട്രെഡീഷനല്‍ അഫയേഴ്്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ലെനോക്‌സ് മാബാസോ പറഞ്ഞു.