ബെയ്ജിംങ്: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ചൈനയിലെ ദേവാലയങ്ങള്‍ വീണ്ടും തുറന്ന് ശുശ്രൂഷകള്‍ ആരംഭിക്കണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭാവന നല്കണം. സംഭാവന നല്കിയില്ലെങ്കില്‍ ദേവാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കുമെന്ന ഭീഷണിയുമുണ്ട്. ഷെചിയാങ് സിറ്റിയിലെ വിശ്വാസികള്‍ സംഭാവന നല്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
560 നും 1400 നും ഇടയില്‍ യൂറോയാണ് സഭാധികാരികള്‍ നല്‌കേണ്ടത്. വ്യക്തികള്‍ 14 യൂറോയും നല്കണം. ലോക്ക് ഡൗണിനെ തുടര്‍ന്ന് പലരും സാമ്പത്തികമായ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. ആ അവസരത്തിലാണ് പണത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത നിയമം വന്നിരിക്കുന്നത്.
ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് എല്ലാവര്‍ഷവും ചാരിറ്റബിള്‍ ഡൊണേഷന്‍ ആവശ്യപ്പെടാറുണ്ട്. വിസമ്മതിക്കുകയാണെങ്കില്‍ ദേവാലയങ്ങള്‍ നിര്‍ബന്ധിതമായി അടച്ചുപൂട്ടും. വിശ്വാസികള്‍ പറയുന്നു.