കാമറൂണ്‍: ഓരോ ക്രൈസ്തവനും തിന്മയ്‌ക്കെതിരെ പോരാടേണ്ട വ്യക്തിയാണെന്ന് കാമറൂണിലെ കര്‍ദിനാള്‍ ക്രിസ്ത്യന്‍ ടുമി. അതുപോലെ തന്നെ ക്രൈസ്തവര്‍ രാഷ്ട്രീയകാര്യങ്ങളില്‍ കൂടുതലായി ഇടപെടുകയും വേണം. കാമറൂണിയന്‍ സ്റ്റേറ്റ് ടെലിവിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ക്രൈസ്തവനും തിന്മയ്‌ക്കെതിരെ പോരാടണം. നുണകള്‍ക്കെതിരെ ശബ്ദിക്കണം. രാഷ്ട്രീയം ഈ ലോകത്തിന്റെ ഭാഗമാണ്. ഈശോ നമ്മോട് പറഞ്ഞത് നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷംപ്രസംഗിക്കണമെന്നാണ്. എവിടെയെല്ലാം നാം പ്രവര്‍ത്തിക്കുന്നുവോ അവിടെയെല്ലാം നാം സഭയുടെ പ്രബോധനമനുസരിച്ച് പ്രവര്‍ത്തിക്കണം.
ക്രൈസ്തവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ അവിടെ ദൈവരാജ്യം പ്രഘോഷിക്കണം. രാഷ്ട്രീയത്തിലും രാഷ്ട്രീയക്കാരുടെയിടയിലും സുവിശേഷവല്ക്കരണം നടത്തണം. ഒരു പുരോഹിതന്‍ ആകുന്നതിന് മുമ്പും ഞാന്‍ ക്രിസത്യാനിയായിരുന്നു. ഞാന്‍ ആദ്യമായും അവസാനമായും ക്രിസ്ത്യാനിയാണ്.
ഒരു ക്രിസ്ത്യാനി രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ആ രംഗം ശുദ്ധിയാക്കപ്പെടും. കര്‍ദിനാള്‍ ടുമി പറഞ്ഞു.