വാഷിംങ്ടണ്‍: ക്രൈസ്തവമതപീഡനം ലോകവ്യാപകമായി വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. 260 മില്യന്‍ ക്രൈസ്തവര്‍ മതപീഡനത്തിന്റെ ഇരകളാണ്. മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആറു ശതമാനം മതപീഡനം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചിട്ടുമുണ്ട്. ഓപ്പന്‍ ഡോര്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ക്രൈസ്തവരായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള 50 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നോര്‍ത്ത് കൊറിയായ്ക്കാണ്.
പത്താം സ്ഥാനത്ത് ഇന്ത്യയുണ്ട് എന്നതും ഭീതിദമായ വാര്‍ത്തയാണ്. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം നടന്നത് 447ആക്രമണങ്ങളാണ്. ഹൈന്ദവതീവ്രവാദ സംഘടനകളായിരുന്നു ഇവയ്ക്ക് പിന്നില്‍.