ഒമ്പത് മാസം, ഇന്ത്യയിലെ ക്രൈസ്തവര്‍ നേരിട്ടത് 300 ആക്രമണങ്ങള്‍

ജയ്പ്പൂര്‍: ഇന്ത്യയിലെ ക്രൈസ്തവര്‍ കഴിഞ്ഞുപോയ ഒമ്പതു മാസത്തിനിടയില്‍ 300 തവണ പീഡനങ്ങള്‍ക്ക് വിധേയരായി എന്ന് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍സ് അണ്ടര്‍ അറ്റാക്ക് ഇന്‍ ഇന്ത്യ് എന്ന പേരില്‍ ജനുവരി 18 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ്, ജയ്പ്പൂര്‍ രൂപത എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനമാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ഇന്ത്യയെപോലെയുളള ഒരു രാജ്യത്ത് എല്ലാ മതങ്ങളും പരസ്പരം സഹവര്‍ത്തിത്വത്തിലും സമാധാനത്തിലും കഴിയേണ്ടവയാണെന്നും എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മതന്യൂനപക്ഷങ്ങള്‍ ക്രൂരമായ പീഡനത്തിന് വിധേയരായി കഴിയുകയാണെന്നും ചടങ്ങില്‍ പ്‌ങ്കെടുത്തു സംസാരിച്ച ബിഷപ് ഓസ്വാള്‍ഡ് ലുവീസ് പറ്ഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.