ലോകത്തിലെ വിവിധ രാജ്യങ്ങളിലായി 400 മില്യന്‍ ക്രൈസ്തവര്‍ ജീവിക്കുന്നത് മതപീഡനത്തിന്റെ മണ്ണില്‍. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് ഇറ്റലി ഡയറക്ടര്‍ അലെസാണ്ട്രോ മോണ്ടെഡുറോയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മതപീഡനം അനുഭവിക്കാന്‍ സാധ്യതയുള്ള മണ്ണിലാണ് 416 മില്യന്‍ ആളുകള്‍ ജീവിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. മതപരമായ അസഹിഷ്ണുത ക്രൈസ്തവരോട് ഭൂരിപക്ഷം രാജ്യങ്ങളിലുമുണ്ട്. ആഫ്രിക്ക പോലെയുളള ഭൂഖണ്ഡങ്ങളില്‍ ഇത് ഏറ്റവും രൂക്ഷമായിരിക്കുകയാണ് ഡസണ്‍ കണക്കിന് ഭീകരസംഘടനകളാണ് ക്രൈസ്തവര്‍ക്കെതിരെ പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ കാര്യങ്ങളും അദ്ദേഹം പരാമര്‍ശവിധേയമാക്കി. ഹൈന്ദവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്നാണ് ചില ഹൈന്ദവസംഘടനകളുടെ ഭീതിയും തെറ്റിദ്ധാരണയും. ഇത്തരം ഭീതികള്‍ ക്രൈസ്തവരെ ആക്രമിക്കുന്നതിലേക്ക് വഴിതെളിക്കുന്നു.
അഫ്ഗാനിസ്ഥാനാണ് മതപീഡനം രൂക്ഷമാകാന്‍ സാധ്യതയുളള മറ്റൊരു രാജ്യം.