ചിക്കാഗോ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാര്‍ച്ചുമാസത്തെ ഇറാക്ക് സന്ദര്‍ശനവും ഗ്രാന്‍ഡ് അയത്തുള്ള അലി അല്‍സിസ്റ്റാനിയും തമ്മിലുള്ള കൂടിക്കാഴ്ചയും രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ മതരാഷ്ട്രീയ നേതാക്കള്‍ സംവാദം തുടരണമെന്നും അഭിപ്രായം.
എങ്കില്‍ മാത്രമേ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കപ്പെടുകയുള്ളൂ. ക്രിസ്ത്യന്‍-മുസ്ലീം ബന്ധത്തെക്കുറിച്ചുള്ള പാനല്‍ ഡിസ്‌ക്കഷനിലാണ് ഈ അഭിപ്രായം ഉരുത്തിരിഞ്ഞത്. ഇന്നലെ നടന്ന പാനല്‍ ഡിസ്‌ക്കഷനില്‍ ചിക്കാഗോ കര്‍ദിനാള്‍ ബ്ലെയ്‌സ് ക്യൂപ്പിച്ചും നിരവധി മതനേതാക്കളും പങ്കെടുത്തു. മതനേതാക്കള്‍ തങ്ങളുടെ കമ്മ്യൂണിറ്റിയില്‍ സംവാദത്തിന് വേണ്ടിയുള്ള റിസ്‌ക്കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. പാപ്പായുടെ ഇറാക്ക് സന്ദര്‍ശനത്തിലെ ചരിത്രമുഹൂര്‍ത്തമായിരുന്നു അയത്തുള്ളയുമായി നടന്ന ഒരു മണിക്കൂര്‍കൂടിക്കാഴ്ച. താമസസ്ഥലത്തെത്തിയായിരുന്നു പാപ്പ അദ്ദേഹത്തെ കണ്ടത്. മുസ്ലീം ലോകത്തില്‍ ഏറ്റവും സ്വാധീനമുളള നേതാക്കന്മാരില്‍ ഒരാളാണ് അയത്തുള്ള.
മുസ്ലീം രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രസ്താവനയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മാര്‍ച്ച് 6 ഇറാക്ക് സഹിഷ്ണുതാദിനമായി ആചരിക്കാനും അന്ന് തീരുമാനമെടുത്തിരുന്നു.