ക്രിസ്തുമതം സ്വീകരിച്ച മുന്‍ മുസ്ലീം പുരോഹിതനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമം

ഉഗാണ്ട: ക്രിസ്തുമതം സ്വീകരിച്ച ഭര്‍ത്താവിന് ഭാര്യ വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചു. മുന്‍ ഇസ്ലാം പുരോഹിതന്‍ കൂടിയായിരുന്നു ഭര്‍ത്താവ്. ഭര്‍ത്താവ് രഹസ്യമായി പ്രാര്‍ത്ഥിക്കുന്നതും ക്രിസ്തുവിന്റൈ നാമം പറയുന്നതുമാണ് ഭാര്യയെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

മാര്‍ച്ച് 27 നാണ് 56 കാരനായ ഹിരെ സാധിക്കി ക്രിസ്തുമതം സ്വീകരിച്ചത്. ഏപ്രില്‍ രണ്ടിനാണ് ഭാര്യ ഇദ്ദേഹത്തിന് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തുനല്കിയത്. എന്നാല്‍ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഗുരുതരാവസ്ഥയിലാണ് ഇവിടെയെത്തിയത്. ഛര്‍ദ്ദിയും അതിസാരവുമായിട്ടാണ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യേശു തന്നെ രക്ഷിച്ചുവെന്നാണ് സാധിക്കിയുടെ വിശ്വാസം. ഭര്‍ത്താവിന് വിഷം നല്കിയതിന് ശേഷം മൂന്നുമക്കളുമായി ഭാര്യ നഗരത്തിലേക്ക് പോവുകയായിരുന്നു.

ഉഗാണ്ടയില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണ്. എന്നാല്‍ ചില ഭാഗങ്ങളില്‍ മുസ്ലീം പ്രാതിനിധ്യമാണ് കൂടുതല്‍. മുസ്ലീം മതത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് നേരെ പീഡനങ്ങളും വിവേചനങ്ങളും വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.