കെയ്‌റോ: ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരില്‍ മതപരിവര്‍ത്തനം നടത്തിയ വ്യക്തി കൊല്ലപ്പെട്ടു.. സ്വന്തം വീട്ടുകാര്‍ തന്നെയാണ് ഇയാളെ കൊന്നത്.ഹൂസൈന്‍ മുഹമ്മദ് എന്ന വ്യക്തിയാണ് ഇപ്രകാരം ദാരുണമായി കൊല ചെയ്യപ്പെട്ടത്.
അടുത്തയിടെയാണ് ഇദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക വന്നത് മാമ്മോദീസ മുങ്ങി ജോര്‍ജ് എന്ന പേര് സ്വീകരിച്ചതും. തന്റെ വിശ്വാസം പരസ്യപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം ചില ചിത്രങ്ങളും കുറിപ്പുകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ ബന്ധുക്കള്‍ വകവരുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന് മുമ്പു തന്നെ മതപരിവര്‍ത്തനം നടത്തിയ വിവരം ബന്ധുക്കള്‍ അറിയുകയും അവരത് ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് വന്നത് അവരെ കൂടുതല്‍ പ്രകോപിതരാക്കുകയും അത കൊലപാതകത്തിലേക്ക നയിക്കുകയുമായിരുന്നു.
യുഎസില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓപ്പന്‍ ഡോര്‍സിന്റെ കണക്കുപ്രകാരം ലോകത്ത് മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ പതിനാറാം സ്ഥാനത്താണ് ഈജിപ്ത്.