പാരീസ്: കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 800 ക്രൈസ്തവ വിരുദ്ധ സംഭവങ്ങള്‍. ഫെബ്രുവരി 10 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 1659 മതവിരുദ്ധ കലാപങ്ങളും ആക്രമണങ്ങളുമാണ് കഴിഞ്ഞവര്‍ഷം ഫ്രാന്‍സില്‍ നി്ന്ന് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇതില്‍ 857 എണ്ണമാണ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍. 589 സംഭവങ്ങള്‍ യഹൂദമതത്തിനും 213 അക്രമങ്ങള്‍ ഇസ്ലാം മതത്തിന് എതിരെയുമായിരുന്നു. 67 മില്യന്‍ ആളുകളാണ് ഫ്രാന്‍സിലുള്ളത്. 2019 ലെ സര്‍വ്വേ പ്രകാരം ഫ്രഞ്ച് ജനതയുടെ 48 ശതമാനം കത്തോലിക്കരാണ്. 34 ശതമാനം ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. 496 ല്‍ ക്ലോവിസ് ഒന്നാമന് രാജാവ് കത്തോലിക്കാ മതം ആശ്ലേഷിച്ചപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് ഫ്രാന്‍സിലെ കത്തോലിക്കാ വിശ്വാസം.
സഭയുടെ മൂത്ത പുത്രിയാണ് ഫ്രാന്‍സ് എന്ന് പൊതുവെവിശേഷിപ്പിക്കാറുണ്ട്. കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2021 ഡിസംബറില്‍ പാരീസില്‍ നടത്താനിരുന്ന മരിയന്‍ പ്രദക്ഷിണത്തിന് നേരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു.
2016 ലാണ് ലോകമനസ്സാക്ഷിയെ നടുക്കിയ ഫാ. ജാക്വസ് ഹാമെലിന്റെ കൊലപാതകം നടന്നത്. അളളാഹു അക്ബര്‍ വിളിച്ചെത്തിയ അക്രമി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫാ. ജാക്വസിനെ കഴുത്തറുത്തു കൊല്ലുകയായിരുന്നു.