ക്രൈസ്തവര്‍ക്കെതിരെയുള്ള ഭീകരാക്രമണം: ലോകമനസ്സാക്ഷി ഉണരണമെന്ന് കെസിബിസി

കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകമനസ്സാക്ഷി ഉണരണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി.

നൈജീരിയായില്‍ ക്രൈസ്തവര്‍ ഇസ്ലാമിക ഭീകരാല്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണ്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊല്ലുന്ന കാഴ്ച ലോകം വലിയ നടുക്കത്തോടെയാണ് കണ്ടത്. കഴിഞ്ഞ മാസങ്ങളിലായി ഒട്ടേറെപ്പേര്‍ വിവിധയിടങ്ങളില്‍ നിഷ്ഠൂരമായി കൊലപ്പെട്ടതിന് പുറമെ കഴിഞ്ഞ ദിവസം പന്തക്കുസ്ത തിരുനാളിനോട് അനുബന്ധിച്ച് ദേവാലയത്തിലായിരുന്ന അമ്പതിലേറെപ്പേരെയാണ് ക്രൂരമായി കൊലചെയ്തത്.

അനുദിനമെന്നോണം ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ലോകരാജ്യങ്ങള്‍ അതീവഗൗരവമായെടുക്കണം. ഇത്തരം ഭീഷണികളില്‍ നിന്ന് നമ്മുടെ നാടും വിമുക്തമല്ല എന്ന സൂചനയാണ് സമീപകാലസംഭവങ്ങള്‍ നല്കുന്നത്. ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തെ സാധാനകാംക്ഷികളായ പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നു, കേന്ദ്‌സംസ്ഥാനസര്‍ക്കാരുകള്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണം.

പീഡിപ്പിക്കപ്പെടുന്നവരും വധിക്കപ്പെടുന്നവരുമായ ദുര്‍ബലരോട് പക്ഷം ചേരാനും മതമൗലികവാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും തുടച്ചുനീക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കേണ്ടതിന് മാധ്യമങ്ങളുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. പത്രക്കുറിപ്പില്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.