ബാംഗ്ലൂര്‍: ഇന്ത്യയില്‍ ആദ്യമായി കത്തോലിക്കാ പുരോഹിതന് കേണല്‍ പദവി. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും സിഎംഐ സഭാംഗവുമായ ഫാ. അബ്രഹാം മാണി വെട്ടിയാങ്കലിനാണ് ഈ അപൂര്‍വ്വ ബഹുമതി. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ ദശാബ്ദങ്ങളായി നാഷനല്‍ കേഡറ്റ് കോര്‍പ്സിനും നാഷനല്‍ സര്‍വീസ് സ്കീമിനും നല്കിയ പ്രോത്സാഹനമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയത്. ഫെഡറല്‍ മിനിസ്ട്രി ഓഫ് ഡിഫന്‍സാണ് കേണല്‍ കമാന്റന്റ് പദവി നല്‍കുന്നത്.
മൂന്നു യൂണിവേഴ്സിറ്റികള്‍ മാത്രമാണ് ഈ പദവിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അതില്‍ ഒന്നാമതെത്തുകയായിരുന്നു. 1969 ലാണ് കോളജായിട്ടാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ തുടക്കം. നാക് അ്ക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളില്‍ ആദ്യത്തേതാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി.