ബെയ്ജിംങ്: ചൈനയില്‍ വനിതാ സുവിശേഷപ്രവര്ത്തകയ്ക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ. ഹാവോ ഹിവൈയ് എ്ന്ന 51 കാരിയെയാണ് ചെന്ങ് ഡിസ്ട്രിക് കോടതി ശിക്ഷിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ത്രീ സെല്‍ഫ് ചര്‍ച്ചില്‍ അംഗമാകാന്‍ വിസമ്മതിച്ച കുറ്റത്തിനാണ് ഈ ശിക്ഷ. 2019 ജൂലൈ മുതല്‍ ഹാവോ പോലീസ് കസ്റ്റഡിയിലായിരുന്നു.
സ്റ്റേറ്റിന്റെ അനുവാദമില്ലാതെ സഭാംഗങ്ങളുടെ പക്കല്‍ നിന്ന് പണം മേടിച്ചു, സുവിശേഷത്തിന്റെ പേരില്‍ കള്ളത്തരം കാണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. പ്രൊട്ടസ്റ്റന്റ് സഭാംഗമാണ് ഹാവോ. തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ബിരുദം നേടിയ ഹാവേ ഉജ്വലവാഗ്മിയാണ്. ഹാവോ അംഗമായ സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെട്ടതുമുതല് പല പ്രതികാര നടപടികളും ഗവണ്മെന്റ് ഭാഗത്തു നിന്ന് ഇതിനകം ഹാവോ നേരിട്ടുണ്ട്.