ബെയ്ജിംങ്: ക്ലാസ് മുറികളില്‍ ദൈവത്തെക്കുറിച്ച് പരാമര്‍ശിച്ചാല്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടമാകും. മതം,വിശ്വാസം, ദൈവം എന്നീ വിഷയങ്ങളെക്കുറിച്ച് അവര്‍ക്ക് കുട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ അനുവാദമുണ്ടായിരിക്കുകയില്ല. കമ്മ്യൂണിസ്റ്റ് അധികാരികള്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടമാകും.
ബിറ്റര്‍ വിന്റര്‍ എന്ന പ്രസിദ്ധീകരണമാണ് വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചുള്ള ലേഖനത്തിലാണ് യൂണിവേഴ്‌സിറ്റികളിലെയും സ്‌കൂളുകളിലെയും അധ്യാപകര്‍ക്ക് നേരെയുള്ള ഭരണകൂടത്തിന്‌റെ വിലക്കുകളെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
അധ്യാപകര്‍ ക്ലാസ്മുറികളില്‍ സൂക്ഷമമായ നിരീക്ഷണത്തിനും വിധേയമാകും.