ബെയ്ജിംങ്: ചൈനയിലെ ക്രൈസ്തവര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുന്നതായി വ്യാപക പരാതി. നിരവധി കാരണങ്ങള്‍ക്കുവേണ്ടി പാസ്‌പോര്‍ട്ട് അപേക്ഷ നല്കിയിരിക്കുന്ന ക്രൈസ്തവര്‍ക്കാണ് കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പാസ്‌പോര്‍ട്ട് നിഷേധിക്കുന്നത്.
പഠനം,ജോലി, കുടിയേറ്റം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ക്രൈസ്തവര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ മതപരമായ സൂചനകള്‍ മനസ്സിലാക്കി അവര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചിരിക്കുകയാണെന്ന് ഷെചിയാന്‍ങ്, ജിയാന്‍ഗ്‌സു പ്രോവിന്‍സിലെ ക്രൈസ്തവര്‍ ആരോപിക്കുന്നു. പാസ്‌പോര്‍ട്ട് പുതുക്കികിട്ടാനും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.
കടുത്ത യാത്രാവിലക്കാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണും കോവിഡും മൂലം ചൈനയിലെ ജനങ്ങള്‍ കഠിനദുരിതത്തിലാണ്. ഭക്ഷണക്ഷാമം മുതല്‍ സാമ്പത്തികബുദ്ധിമുട്ട് വരെ അവര്‍ നേരിടുന്നുണ്ട്. ഇതില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് പലരും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത്. പക്ഷേ അതുപോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ചൈനയിലെ ക്രൈസ്തവര്‍ക്കുള്ളത്.