ബെയ്ജിംങ്: ചൈനയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 100 ല്‍ അധികം മതപീഡനങ്ങള്‍. ജൂലൈ 2020 മുതല്‍ ജൂണ്‍ 2021 വരെയുള്ള കണക്കുകളാണ് ഈ സത്യം വെളിപെടുത്തിയിരിക്കുന്നത്. ദേവാലയങ്ങള്‍ റെയ്ഡ് ചെയ്യുക, അടച്ചുപൂട്ടൂക, തകര്‍ക്കുക, വിശ്വാസികളെയും പാസ്റ്റര്‍മാരെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്രൈസ്തവര്‍ നടത്തുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും റെയ്ഡുകള്‍ നടത്തുന്നുണ്ട്. ക്രൈസ്തവരുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറുകയും റെയ്ഡ് നടത്തുകയും ചെയ്യുന്ന പതിവുമുണ്ട്. ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ വരാന്‍ വിസമ്മതം രേഖപ്പെടുത്തിയതിന്റെ പേരില്‍ നിരവധി ദേവാലയങ്ങളും നശിപ്പിച്ചിട്ടുണ്ട്.
അടുത്തകാലത്ത് ബൈബിള്‍ ആപ്പുകളും ക്രിസ്ത്യന്‍ വീചാറ്റും അധികാരികള്‍ നീക്കം ചെയ്തിരുന്നു, ചൈനയിലെ ഓരോ പ്രോവിന്‍സിലും മതപീഡനം വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും സിച്വാന്‍, ഹെബി, ഫുചാന്‍ എന്നീ പ്രോവിന്‍സുകളില്‍ അത് കൂടുതലാണ്. 97 മില്യന്‍ ക്രൈസ്തവരാണ് ചൈനയിലുള്ളത്.