ക്രൈസ്തവരെ കുടുക്കാന്‍ ചാരപ്രവര്‍ത്തനം നടക്കുന്നവര്‍ക്ക് പാരിതോഷികവുമായി ചൈന

ബെയ്ജിംങ്: ചൈനയിലെ ക്രൈസ്തവരെ കുടുക്കാനും പീഡിപ്പിക്കാനുമായി പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് അധികാരികള്‍. ഇതിന്റെ ഭാഗമായിട്ടാണ് ക്രൈസ്തവരുടെ കൂട്ടായ്മകളെക്കുറിച്ചോ പ്രാര്‍ത്ഥനാസമ്മേളനങ്ങളെക്കുറിച്ചോ വിവരം നല്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തുകൊണ്ടുളള പ്രഖ്യാപനങ്ങള്‍. നിയമവിരുദ്ധമായ മതപരമായ പ്രവര്‍ത്തനങ്ങള്‍ എന്നാണ് അധികാരികള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

പ്രസംഗങ്ങള്‍, വീടുകളിലെ പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ എന്നിവയാണ് അധികാരികളെ അറിയിക്കേണ്ടത്. 1,000 യുവാന്‍ ആണ് പ്രതിഫലമായി ലഭിക്കുന്നത്. ദ റിവാര്‍ഡ് സിസ്റ്റം ഫോര്‍ റിപ്പോര്‍ട്ടിംങ് ഇലീഗല്‍ റിലീജിയസ് ആക്ടിവിറ്റീസ് ഒഫന്‍സ് എന്ന പേരിലാണ് ഡോക്യുമെന്റ് പുറത്തിറക്കിയിരിക്കുന്നത്. അച്ചടിച്ച മതപ്രസിദ്ധീകരണങ്ങളുടെ വിതരണം, ഓഡിയോ- വീഡിയോകള്‍, അനധികൃതമായ സംഭാവനകള്‍ എന്നിവയും അറിയിക്കേണ്ടതായിട്ടുണ്ട്. ഫോണിലൂടെയോ ഈമെയില്‍ വഴിയോ വിവരം അറിയിക്കാവുന്നതാണ്. ചൈന ക്രിസ്ത്യന്‍ ഡെയ്‌ലിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനയിലെ വിവിധപ്രവിശ്യകളില്‍ സമാനമായ രീതിയിലുള്ള വാഗ്ദാനങ്ങളുമായി അധികാരികളുടെ സര്‍ക്കുലറുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

97 മില്യന്‍ ക്രൈസ്തവരാണ്‌ചൈനയിലുള്ളത്. ഭൂരിപക്ഷവും ഗവണ്‍മെന്റ് ഭാഷയിലെ അനധികൃത മതപ്രവര്‍്ത്തനങ്ങള്‍ നടത്തുന്നവരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.