ചങ്ങനാശ്ശേരി അതിരൂപതയില്‍ ജൂലൈ മൂന്നു മുതല്‍ പൊതുദിവ്യബലികള്‍ പുനരാരംഭിക്കും

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയില്‍ ജൂലൈ മൂന്നുമുതല്‍ പൊതുദിവ്യബലികള്‍ ആരംഭിക്കും. 100 ചതുരശ്ര മീറ്ററിന് 15 പേര്‍ എന്ന കണക്കിലാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

പരമാവധി 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം. വിശ്വാസികളുടെ പ്രാതിനിധ്യമനുസരിച്ച് വൈദികര്‍ക്ക് വിശുദ്ധ കുര്‍ബാനയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ സര്‍ക്കുലറില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്കിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.