മാനന്തവാടി രൂപതയില്‍ സെമിത്തേരികള്‍ക്കും കപ്പേളകള്‍ക്കും നേരെ ആക്രമണം തുടര്‍ക്കഥയാകുന്നു

മാനന്തവാടി: മാനന്തവാടി രൂപതയില്‍ കപ്പേളകള്‍ക്കും സെമിത്തേരികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു. കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിക്ക് നേരെയാണ് ഏറ്റവും ഒടുവില്‍ ആക്രമണം ഉണ്ടായത്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്തത് ജില്ലയിലെ മതസൗഹാര്‍ദ്ദത്തിന് ഭീഷണി ഉയര്‍ത്തുന്നതായി സംഭവസ്ഥലം സന്ദര്‍ശിച്ച ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ആശങ്ക അറിയിച്ചു.

സെമിത്തേരികള്‍ക്കും കപ്പേളകള്‍ക്കും നൈറ്റ് പെട്രോളിംങ് ഏര്‍പ്പെടുത്തണമെന്നും സംഘടനാഭാരവാഹികള്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. സെന്റ് ജോസഫ് കത്തീഡ്രല്‍ സെമിത്തേരിയിലെ കുരിശുകള്‍ എടുത്തുനീക്കം ചെയ്യുകയും കല്ലറകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.