കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കൃതജ്ഞതാദിനവും തിരുഹൃദയ സമര്‍പ്പണവും

ബാംഗ്ലൂറ്: ലത്തീന്‍സഭയുടെ ആഭിമുഖ്യത്തില്‍ ഒരു മണിക്കൂര്‍ നേരത്തെ കൃതഞ്താപ്രാര്‍ത്ഥനയും കുടുംബങ്ങളെ തിരുഹൃദയത്തിന് സമര്‍പ്പിച്ചുളള പ്രത്യേക സമര്‍പ്പണവും ജൂണ്‍ 24 ന് നടക്കും. വിശുദ്ധ ദേവസഹായത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന തമിഴ്‌നാട് ,കോ്ട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലാണ് പ്രാര്‍ത്ഥനാസമ്മേളനം നടക്കുന്നത്.

ഈ പ്രത്യേക പ്രാര്‍ത്ഥനാസമ്മേളനവും ദിവ്യകാരുണ്യആരാധനയും ശാലോം ടിവി, ഗുഡ്‌നെസ് ടിവി, മാതാ ടീവി തുടങ്ങിയവയിലൂടെ ലൈവ് സംപ്രേഷണം ചെയ്യും. സിസിബിഐ വൈസ് പ്രസിഡന്റ് റവ. ജോര്‍ജ് അന്തോണിസ്വാമി, ബിഷപ് അനില്‍ കൂട്ടോ ,കോട്ടാര്‍ ബിഷപ് റവ. ഡോ നസ്രായന്‍ സൂസൈ, സിസ്‌ററര്‍ ആനി കുട്ടിക്കാട് തുടങ്ങിയവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കും.

ബോംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്കും. ഹിന്ദി,തമി്‌ഴ്, മലയാളം, കന്നഡ,തെലുങ്ക്, ബംഗാളി, ബാഡ്ഗ ഭാഷകളില്‍ പ്രാര്‍ത്ഥന നടത്തും. തിരുവനന്തപുരം ആര്‍ച്ച് ബിഷപ് തോമസ് നെറ്റോ ദേവസഹായത്തോടുളള പ്രാര്‍ത്ഥന നയിക്കും.നിയുക്ത കര്‍ദിനാളും ഗോവ ആര്‍ച്ച് ബിഷപ്പുമായ ഫിലിപ്പ് നേരി എല്ലാ കുടുംബങ്ങളെയും ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കും. ലത്തീന്‍ സഭയുടെ കീഴിലുള്ള 132 രൂപതകളും 18 മില്യന്‍ വിശ്വാസികളും അന്നേ ദിവസത്തെ പ്രാര്‍ത്ഥനകളില്‍ പങ്കാളികളാകുമെന്ന് സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ സ്റ്റീഫന്‍ ആലത്തറയുടെ പത്രക്കുറിപ്പില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.