ഹോചിമിന്‍സിറ്റി: വിയറ്റ്‌നാമില്‍ പുതിയ നിഷ്പാദുക കര്‍മ്മലീത്താ മഠം സ്ഥാപിച്ചു. ദുഷ്‌ക്കരമായ ഈ സമയത്തും ധ്യാനാത്മകമായ ജീവിതത്തിന് പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെയും ആത്മീയമായ വളര്‍ച്ചയുടെയും സൂചനയായിട്ടാണ് പുതിയ മഠത്തിന്റെ സ്ഥാപനം വിലയിരുത്തപ്പെടുന്നത്. ബിഷപ് അലോഷ്യസും 15 വൈദികരും ചടങ്ങില്‍ പങ്കെടുത്തു. നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളകര്‍മ്മലീത്താ അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദിവംഗതനായ ബിഷപ് നിക്കോള്‍സാണ് 2000 ല്‍ നിഷ്പാദുക കര്‍മ്മലീത്താ സന്യാസിനികളെ ആദ്യമായി വിയറ്റ്‌നാമിലേക്ക് ക്ഷണിച്ചത്. ഗവണ്‍മെന്റില്‍ നിന്ന് തുടക്കകാലത്ത് ഇവര്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നിരുന്നു. വ്രതവാഗ്ദാനം നിറവേറ്റിയ 11 കന്യാസ്ത്രീകളും നാലു നോവീസുമാരുമാണ് പുതിയ മഠത്തിലുള്ളത്.
ധ്യാനാത്മകമായ എളിയ ജീവിതമാണ് ഈ സന്യാസിനിമാരുടെ പ്രത്യേകത. നിഷ്പാദുക കര്‍മ്മലീത്താസമൂഹത്തിന്റെ തുടക്കം 1862 ല്‍ ഫ്രാന്‍സിലായിരുന്നു.