അസ്സീസി: കമ്പ്യൂട്ടര്‍ ജീനിയസ് കാര്‍ലോ അക്യൂട്ടീസിനെ ഇന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. പ്രാദേശികസമയം രാവിലെ 10.30 നാണ് ചടങ്ങ്.
1991 മെയ് 3 നായിരുന്നു കാര്‍ലോയുടെ ജനനം. 2006 ഒക്ടോബര്‍ 12 ന് ലൂക്കീമിയ രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞു. പരിമിതമായ ജീവിതകാലം മുഴുവന്‍ ദൈവമഹത്വത്തിന് വേണ്ടിയായിരുന്നു കാര്‍ലോ ജീവിച്ചിരുന്നത്. കളികളെയും സംഗീതത്തെയും കമ്പ്യൂട്ടറുകളെയും സ്‌നേഹിച്ചിരുന്ന കാര്‍ലോ അവയെല്ലാം ദൈവമഹത്വത്തിന് വേണ്ടിയാണ് വിനിയോഗിച്ചത്. ദിവ്യകാരുണ്യങ്ങളുടെ വെബ്‌സൈറ്റ് നിര്‍മ്മിക്കാന്‍ ഈ ചെറുപ്രായത്തിലേ കാര്‍ലോയ്ക്ക് സാധിച്ചിരുന്നു.
പരിശുദ്ധ അമ്മയുടെ വലിയൊരു ഭക്തനുമായിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാതെയും ദിവ്യകാരുണ്യം സ്വീകരിക്കാതെയും കാര്‍ലോയുടെ ദിനങ്ങള്‍ കടന്നുപോയിരുന്നില്ല. പുതിയ കാലത്തിന്റെ വിശുദ്ധനായിട്ടാണ് കാര്‍ലോയെ തിരുസഭ കാണുന്നത്.
യുവജനങ്ങള്‍ക്ക് ഉയര്‍ത്തിക്കാണിക്കാവുന്ന , അനുകരിക്കാവുന്ന ജീവിതമാതൃക തന്നെയാണ് കാര്‍ലോ അക്യൂട്ടിസിന്റേത്.