കാര്‍ലോ അക്യൂട്ടിസിന്റെ ദിവ്യകാരുണ്യാത്ഭുതത്തിന്റെ വെര്‍ച്വല്‍ മ്യൂസിയം കാര്‍ലോ വോയ്‌സ് ഡോട്ട്‌ കോമില്‍


സൈബര്‍ അപ്പസ്‌തോലനും ഇറ്റാലിയന്‍ കൗമാരക്കാരനുമായ കാര്‍ലോ അക്യൂട്ടിസിന്റെ ദിവ്യകാരുണ്യാത്ഭുതത്തിന്റെ വെര്‍ച്വല്‍ മ്യൂസിയം നവീകരിച്ച് പ്രസിദ്ധീകരിച്ചു. കാര്‍ലോ വോയ്‌സ് മാഗസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് കാര്‍ലോയുടെ അമ്മ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത.

ബ്ര എഫ്രേം കുന്നപ്പള്ളിയും ബ്ര. ജോണ്‍ കണയാങ്കലും ചേര്‍ന്നാണ് കാര്‍ലോ വോയസ് പുറത്തിറക്കുന്നത്.കാര്‍ലോ അക്യൂട്ടിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. കാര്‍ലോയുടെ ദിവ്യകാരുണ്യാത്ഭുതങ്ങളുടെ വെര്‍ച്വല്‍ മ്യൂസിയം carlovoice. com എന്ന വെബ്‌സൈറ്റിലൂടെ കാണാവുന്നതാണ്.

ലോകം മുഴുവനുമുള്ള ദിവ്യകാരുണ്യാത്ഭുതങ്ങളുടെ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കാര്‍ലോയുടെ അമ്മയുടെയും നാമകരണനടപടികളുടെ ചുമതല വഹിക്കുന്ന പോസ്റ്റുലേറ്റിന്റെയും കാര്‍ലോ ഇറ്റാലിയന്‍ അസോസിയേഷന്റെയും അനുവാദത്തോടെയാണ് carlovoice.com വെര്‍ച്വല്‍ മ്യൂസിയം തയ്യാറാക്കിയിരി്ക്കുന്നത്. ഇതിന്റെ മലയാളംപതിപ്പുകള്‍ ദൈവാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഇതിനായി കാര്‍ലോ വോയ്‌സുമായി ബന്ധപ്പെടേണ്ടതാണ്.

ബ്ര. ജോണിന്റെയും ബ്ര. എഫ്രേമിന്റെയും ഈ പ്രേഷിതതീക്ഷ്ണതയെ കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ പ്രശംസിച്ചു. സെമിനാരിവിദ്യാര്‍ത്ഥികള്‍ക്കും മറ്റെല്ലാവര്‍ക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നാണ് കത്തിലൂടെ അദ്ദേഹം അറിയിച്ചത്.

കാര്‍ലോ വോയ്‌സ് ഡോട്ട് കോമിലൂടെയുള്ള വെര്‍ച്വല്‍ മ്യൂസിയത്തിന് വേണ്ടിയുള്ള സാങ്കേതികസഹായം നല്കിയത് ലിജോ ജോര്‍ജാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.