അസ്സീസി: ടെന്നീസ് ഷൂസും ജീന്‍സും ധരിച്ച് അന്ത്യനിദ്രയിലായിരിക്കുന്ന ഈ മില്യേനിയത്തിലെ ആദ്യ വാഴ്ത്തപ്പെട്ടവനായ കാര്‍ലോ അക്യൂട്ടിസിനെ കണ്‍തുറക്കെ കാണാന്‍ വിശ്വാസികള്‍ക്ക് വീണ്ടും ഒരു അവസരം. അക്യൂട്ടിന്റെ ശവകുടീരത്തിന് മീതെ ഉണ്ടായിരുന്ന പാനല്‍ കവര്‍ ജൂണ്‍ ഒന്നുമുതല്‍ മാറ്റിയിരിക്കുന്നു. ഇതോടെ പൊതുജനങ്ങള്‍ക്ക് കാര്‍ലോയെ ഏ്റ്റവും അടുത്തായി കാണാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തീര്‍ത്ഥാടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ കാര്‍ലോയുടെ ശവകുടീരത്തിലെത്താന്‍ തീര്‍ത്ഥാടകര്‍ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്.
ഇറ്റലിയില്‍ ജനിച്ചുവളര്‍ന്ന കാര്‍ലോ ദിവ്യകാരുണ്യത്തോട് തീക്ഷ്ണമായ ഭക്തിയുള്ള വ്യക്തിയായിരുന്നു.
ലുക്കീമിയ രോഗബാധിതനായി 2006 ലായിരുന്നു മരണം. വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടന്ന 2020 ഒക്ടോബറില്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നിട്ടും 19 ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളില്‍ അമ്പതിനായിരത്തോളം ആളുകളാണ് കാര്‍ലോയുടെ കബറിടത്തില്‍ എത്തിയത്.
2023 ഓഗസ്റ്റില്‍ നടക്കുന്ന വേള്‍ഡ് യൂത്ത് ഡേയുടെ മധ്യസ്ഥരിലൊരാളായി കാ ര്‍ലോയെ പ്രഖ്യാപിച്ചിരുന്നു.