റോം: ധന്യന്‍ കാര്‍ലോ അക്യൂട്ടിസിനെ ഒക്ടോബര്‍ 10 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇറ്റാലിയന്‍ കൗമാരക്കാരനും കമ്പ്യൂട്ടര്‍ ജീനിയസുമായ കാര്‍ലോ 2006 ല്‍ ആണ് മരണമടഞ്ഞത്. അസ്സീസിയിലെ സെന്റ് ഫ്രാന്‍സിസ് ബസിലിക്കയില്‍ വൈകുന്നേരം നാലിനാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനചടങ്ങുകള്‍ നടക്കുന്നത്. വിശുദ്ധരുടെ നാമകരണനടപടികളുടെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ ബെക്കു കാര്‍മ്മികനായിരിക്കും.
ലൂക്കീമിയ രോഗബാധിതനായി മരണമടയുമ്പോള്‍ കാര്‍ലോയ്ക്ക് 15 വയസായിരുന്നു. ലണ്ടനില്‍ 1991 മെയ് 3 ന് ജനനം. ലണ്ടനില്‍ നിന്ന് മിലാനിലേക്ക് കുടിയേറിയ കുടുംബമായിരുന്നു.
2013 ല്‍ ബ്രസീലിലെ ഒരു കുട്ടിക്ക് അപൂര്‍വ്വമായ രോഗസൗഖ്യം കിട്ടിയതാണ് കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ കാരണമായ അത്ഭുതം.