വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യഭക്തനും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായ കാര്‍ലോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. കാര്‍ലോയുടെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തെ വത്തിക്കാന്‍ അംഗീകരിച്ചു.
അസ്സീസി നഗരത്തിലെ സെന്റ് മേരി മേജര്‍ ദേവാലയത്തില്‍ സംസ്‌കരിച്ചിരിക്കുന്ന കാര്‍ലോയുടെ ശരീരം ജീര്‍ണ്ണിച്ചിട്ടില്ല. 2006 ല്‍ ബ്ലഡ് കാന്‍സര്‍ മൂലം മരിക്കുമ്പോള്‍ കാര്‍ലോയ്ക്ക് പതിനഞ്ച് വയസ് മാത്രമായിരുന്നു പ്രായം.
ദിവ്യകാരുണ്യത്തിന്റെയും പരിശുദ്ധ അമ്മയുടെയും ഭക്തനായിരുന്നു. പതിനൊന്നാം വയസുമുതല്‍ ദിവ്യകാരുണ്യഅത്ഭുതങ്ങളെക്കുറിച്ച് പഠിച്ചുതുടങ്ങിയിരുന്നു. അതിന് വേണ്ടി മാത്രമായി ഒരു വെബ്‌സൈറ്റും തയ്യാറാക്കിയിരുന്നു.