കിഡ്‌നി ഡയാലിസിസ് ക്ലീനിക്കുമായി കാരിത്താസ്

മെക്‌സിക്കോ: വര്‍ദ്ധിച്ചുവരുന്ന കിഡ്‌നി രോഗികളുടെ എണ്ണം കണക്കിലെടുത്ത് കിഡ്‌നി ഡയാലിസ് ക്ലിനിക്കുമായി മുന്നോട്ടുപോകാന്‍ കാരിത്താസ് തീരുമാനിച്ചു.

മെക്‌സിക്കോയിലെ ഗ്വാഡലാജറായിലാണ് കിഡ്‌നി രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡയാലിസിസ് ക്ലിനിക്ക് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. മിഷന്‍ വാങ്ങുന്നതിനായി കാരിത്താസ് തുക നല്കിക്കഴിഞ്ഞു. കൂടുതല്‍ ഫണ്ട് ആവശ്യം വന്നാല്‍ അതിന് വേണ്ടിയുള്ള പദ്ധതികളും ആവിഷ്‌ക്കരിക്കും. ആഴ്ചയില്‍ 180 രോഗികള്‍ക്ക് സേവനം പ്രയോജപ്പെടുമെന്നാണ് പ്രതീക്ഷ. ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു എന്നാണ് കാരിത്താസ് ഗ്വാഡലാജറായുടെ ആത്മീയപിതാവ് ഫാ. ഫ്രാന്‍സിസ്‌ക്കോ ദെ അസിസ് ഇതേക്കുറിച്ച് പ്രതികരിച്ചത്.900,000 ആളുകള്‍ ജാലിസ്‌ക്കോ സ്‌റ്റേറ്റ്‌സില്‍ മാത്രമായി കിഡ്‌നിരോഗം മൂലം ദുരിതം അനുഭവിക്കുന്നതായാണ്  കണക്കുകള്‍ പറയുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.