വത്തിക്കാന്‍ സിറ്റി: ചൈനയിലെ സഭയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികളുടെയും വൈദികരുടെയും ജീവിതം വളരെ സങ്കീര്ണ്ണമായികടന്നുപോകുന്ന സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി പ്രാര്തഥിക്കുന്നുവെന്നാണ് ഇന്നലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ വിശ്വാസികളോടായി പാപ്പ പറഞ്ഞത്.
എന്നാല്‍ ഹോംങ്കോഗ് മുന്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോസഫ് സെന്നിന്റെ അറസ്റ്റിനെക്കുറിച്ച് പാപ്പ പ്രതികരിച്ചില്ല. മെയ് 11 നാണ് 90 കാരനായ കര്‍ദിനാള്‍ ജോസഫ് സെന്നിലെ അണ്ടര്‍ ചൈനാസ് നാഷനല്‍ സെക്യൂരിറ്റി ലോ പ്രകാരം അറസ്റ്റ് ചെയ്തത്.