ഹോം്‌ങ്കോംഗ്: കര്‍ദിനാള്‍ ജോസഫ് സെന്നിന്റെ അറസ്റ്റ് വഴി ക്രൈസ്തവസമൂഹത്തെ ഭീതിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നാണ് പൊതുനിരീക്ഷണം.
അതോടൊപ്പം തന്നെ ക്രൈസ്തവസമൂഹം അധികാരികളില്‍നിന്ന് നേരിടാനിരിക്കുന്ന തി്ക്തഫലങ്ങളുടെ മുന്നോടികൂടിയായി ഇതിനെ കരുതുന്നവരും ധാരാളം, കര്‍ദിനാള്‍ സെന്നിന്റെ അറസ്റ്റ് ചൈനയിലെ ക്രൈസ്തവര്‍ക്കിടയില്‍ സങ്കടവും ഭീതിയും വിതച്ചിട്ടുണ്ട്.
പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്താത്ത വ്യക്തികള്‍ക്കെല്ലാമുളള താക്കീതാണ് 90 കാരനായ കര്‍ദിനാളിന്റെ അറസ്റ്റെന്നും നിരീക്ഷിക്കപ്പെടുന്നു. ജനാധിപത്യമൂല്യങ്ങള്‍ക്കും മര്യാദകള്‍ക്കും വേണ്ടി നിലകൊള്ളുകയും ശബ്ദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കര്‍ദിനാള്‍ ജോസഫ് സെന്‍. വത്തിക്കാന്‍-ചൈന ഉടമ്പടിയെയും ഇദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ്‌ചെയ്തത്. പിന്നീട് വിട്ടയ്ക്കുകയും ചെയ്തു.