വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്സണെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സ് ആന്റ് ദ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിന്റെ പുതിയ ചാന്‍സിലറായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
വത്തിക്കാന്‍ ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്മെന്റിന്റെ പ്രിഫെക്ടായിരുന്ന കര്‍ദിനാള്‍ ടര്‍ക്ക്സണ്‍ കഴിഞ്ഞ ഡിസംബറിലാണ് രാജിവച്ചത്. ഡിസാസ്റ്ററിയില് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം നടന്ന റെയ്ഡിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ടര്‍ക്ക്സണ്‍ രാജിവച്ചത് എന്ന തരത്തില്‍ വാര്‍ത്തകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു.
ഘാന സ്വദേശിയായ കര്‍ദിനാള്‍ വത്തിക്കാനിലേക്ക് വരുന്നതിന് മുമ്പ് ഘാന കേപ്പ് കോസ്റ്റ് രൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു. നിലവില്‍ കര്‍ദിനാള്‍ ടര്ക്കസണ്ന്റെ ഒഴിവോടെ ആദ്യമായി വത്തിക്കാന്റെ ഉന്നതപദവികളിലേക്ക് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള വ്യക്തികളുടെ അസാന്നിധ്യം നേരിടുന്നുണ്ടായിരുന്നു.