WordPress database error: [Can't create/write to file '/tmp/#sql_5473_0.MAI' (Errcode: 28 "No space left on device")]
SHOW FULL COLUMNS FROM `wp_yoast_indexable`

സുവിശേഷവല്‍ക്കരണം ക്രിസ്തുവിനെക്കുറിച്ചുള്ള വര്‍ത്തമാനം: കര്‍ദിനാള്‍ ടാഗ്ലെ : Marian Pathram

സുവിശേഷവല്‍ക്കരണം ക്രിസ്തുവിനെക്കുറിച്ചുള്ള വര്‍ത്തമാനം: കര്‍ദിനാള്‍ ടാഗ്ലെ

വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണം എന്നത് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സോഷ്യല്‍ മീഡിയ ഫോളവേഴ്‌സിനോടുമുള്ള ക്രിസ്തുവിനെക്കുറിച്ചുള്ള സംഭാഷണമാണെന്ന് കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെ.

Related Posts

നൈജീരിയ കൂട്ടക്കുരുതി: യു എസ് അണ്ടര്‍ സെക്രട്ടറി നൈജീരിയായിലെ മെത്രാനുമായി കൂടിക്കാഴ്ച നടത്തി

പ്രോ ലൈഫ് സെന്ററുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണം; അന്വേഷണം ആരംഭിച്ചു

മ്യാന്‍മാറില്‍ പട്ടാളം കത്തോലിക്കാ ദേവാലയത്തിന് തീവച്ചു

ചില നേരങ്ങളില്‍ സുവിശേഷവല്‍ക്കരണം വളരെ സങ്കീര്‍ണ്ണമാണെന്ന് നമുക്ക് തോന്നാറുണ്ട്. എന്നാല്‍ അതൊരു സംഭാഷണമാണ്. ക്രിസ്തുവിനെക്കുറിച്ചുള്ള സംഭാഷണം. പൗരോഹിത്യത്തെക്കുറിച്ചുളള വത്തിക്കാന്‍ കോണ്‍ഫ്രന്‍സിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ. നമ്മുടെ ഇക്കാലത്ത് പ്രത്യേകിച്ച് കുടുംബം,സ്‌കൂള്‍, തൊഴിലിടങ്ങള്‍, ഹോസ്പിറ്റല്‍, സോഷ്യല്‍ മീഡിയ, കോഫീ ഷോപ്പ്, സുഹൃത്തുക്കളുമായുള്ള കൂടിചേരലുകള്‍ എന്നിവിടങ്ങളിലെല്ലാം യേശുവിനെക്കുറിച്ചുള്ള സംഭാഷണം നടത്താന്‍ നാം കൂടുതലായി സമയം കണ്ടെത്തണം.

ക്ര്ിസ്തുവിന്റെ പൗരോഹിത്യം പൂര്‍ണ്ണമായും മിഷനറി ജീവിതമായിരുന്നു. മിഷന്‍ മാറ്റിനിര്‍ത്തിയാല്‍ അവിടെ സന്തോഷമുണ്ടായിരിക്കുകയില്ല. പിതാവ് എന്നെ അയച്ചതുപോലെ ഞാന്‍ നിങ്ങളെയും അയ്ക്കുന്നു. ഇതാണ് ക്രിസ്തു നമ്മോട് പറയുന്നത്. ക്രിസ്തു താന്‍ സ്‌നേഹിക്കുന്നവരെയാണ് അയ്ക്കുന്നത്. അപകടകരമായ സ്‌നേഹമാണ് ഇത്. അവിടുന്ന് നിന്നെ കൂടുതല്‍ സ്‌നേഹിക്കുന്നു. അവിടുന്ന് നിന്നെ കൂടുതല്‍ അയ്ക്കുന്നു.

ഫെബ്രുവരി 17 മുതല്‍ 19 വരെ തീയതികളിലാണ് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പൗരോഹിത്യത്തെക്കുറിച്ചുള്ള സെമിനാര്‍ നടന്നത്. 52 വര്‍ഷം നീണ്ട തന്റെ പൗരോഹിത്യജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കോണ്‍ഫ്രന്‍സിന് തുടക്കം കുറിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.