വത്തിക്കാന്‍ സിറ്റി: മുന്‍ വത്തിക്കാന്‍ നയതന്ത്രജ്ഞനും സ്റ്റേറ്റ് സെക്രട്ടറിയുമായ കര്‍ദിനാള്‍ ആഞ്ചെലോ സൊഡാനോ ദിവംഗതനായി. 94 വയസായിരുന്നു. കര്‍ദിനാള്‍ സ ംഘത്തിന്റെ ഡീനുമായിരുന്നു. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ രോഗബാധിതനായി ചികിത്സയിലായിരുന്നു. മെയ് ഒ്മ്പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെയും പോപ്പ് ബെനഡിക്ട് പതിനാറാമന്റെയും കീഴില്‍ പതിനഞ്ചുവര്‍ഷക്കാലം കൂരിയ ഭരണം സ്തുത്യര്‍ഹമായി അദ്ദേഹം നിര്‍വഹിച്ചിരുന്നു.
ലൈംഗികപീഡനക്കേസുകള്‍ മറച്ചുവച്ചു എന്ന് വിമര്‍ശനവും അദ്ദേഹത്തിന് നേരെ ഉയര്‍ന്നിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ സൊഡാനോയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സംസ്‌കാരം നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും.