ഇതിന് സ്വര്‍ഗ്ഗം കൂട്ടുനില്ക്കില്ല: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ

കോട്ടയം: സന്യാസത്തില്‍ നിന്ന് ശക്തി പ്രാപിച്ച സഭയാണിത് എന്നും സന്യാസത്തെയും പൗരോഹിത്യത്തെയും അടച്ചാക്ഷേപിച്ചു സഭയെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ അവര്‍ക്ക് തെറ്റിയെന്നും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് ബാവ.

സഭ പരിശുദ്ധാത്മാവിനാല്‍ സ്ഥാപിതമാണ്. കുരിശിലാണ് നമ്മുടെ രക്ഷ. കുരിശില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് ഏറ്റുപറയാന്‍ നമുക്ക് സാധിക്കണം. അടുത്തകാലത്തായി സന്യാസത്തെയും സമര്‍പ്പിതജീവിതത്തെയും അവഹേളിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. വളരെ വേദനയുളവാക്കുന്നതാണ് ഈ അവഹേളനം. ഇതിന് സ്വര്‍ഗ്ഗം കൂട്ടുനില്ക്കില്ല. കത്തോലിക്കാസഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അതാണ്. മാര്‍ ക്ലീമിസ് പറഞ്ഞു.

കോട്ടയം വടവാതൂര്‍ ഗിരിദീപം കാമ്പസിലെ മാര്‍ ഇവാനിയോസ്‌നഗറില്‍ നടന്നുവന്ന മലങ്കര സുറിയാനി കത്തോലിക്കാസഭ 89 ാമത് പുനരൈ്യവാര്‍ഷിക സഭാസംഗമത്തിന്റെയും ബഥനി ആശ്രമ ശതാബ്ദി ആഘോഷങ്ങളുടെയും സമാപനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.