വാഷിംങ്ടണ്‍: കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെയെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയതായി ആശുപത്രിവൃത്തങ്ങള്‍. കോവിഡിനെ തുടര്‍ന്ന് വളരെ ഗുരുതരമായ അവസ്ഥയില്‍ ഏതാനും ദിവസങ്ങളായി തുടരുകയായിരുന്നു കര്‍ദിനാള്‍ ബൂര്‍ക്കെ. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി വിശ്വാസികള്‍ മുഴുവന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രാര്‍ത്ഥനയിലായിരുന്നു.
ഐസിയുവില്‍ നിന്ന് സ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് ആശുപത്രി മുറിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം കര്‍ദിനാളിന്റെ സഹോദരി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്ക്കും കര്‍ദിനാള്‍ ബൂര്‍ക്കെ നന്ദി അറിയിച്ചതായി സഹോദരി അറിയിച്ചു. ഓഗസ്റ്റ് 14 നാണ് കര്‍ദിനാളിനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.