വത്തിക്കാന്‍ സിറ്റി: മാലിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട സിസ്റ്റര്‍ ഗ്ലോറിയയുടെ മോചനത്തിനായി ഒരു മില്യന്‍ യൂറോ വരെ ചെലവഴിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുവാദം ന്‌ല്കിയിരുന്നതായി കര്‍ദിനാള്‍ ബെച്യൂവിന്റെ വെളിപെടുത്തല്‍. സാമ്പത്തിക ക്രമക്കേടുകളുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും പേരില്‍ വിചാരണ നേരിടുന്ന കര്‍ദിനാള്‍, വിചാരണവേളയിലാണ് ഈ വെളിപെടുത്തല്‍ നടത്തിയത്.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ഉ്ന്നതപദവിയുളള രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം, 2011 മുതല്‍ 2018 വരെയായിരുന്നു അദ്ദേഹം ഉന്നതപദവികള്‍ വഹിച്ചിരുന്നത്.
2017 ല്‍ മാലിയില്‍ നിന്നാണ് സിസ്റ്റര്‍ ഗ്ലോറിയയെ തട്ടിക്കൊണ്ടുപോയത്. 2021 ഒക്ടോബര്‍ 9 നായിരുന്നു മോചനം. മോചനത്തിന് ശേഷം സിസ്റ്റര്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയെ കണ്ടിരുന്നു.