വത്തിക്കാന്‍സിറ്റി: ‘എന്റെ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ വിശ്വസിക്കുന്നത് കര്‍ദിനാള്‍ ബെച്യൂ നിരപരാധിയാണെന്നാണ്. അദ്ദേഹം എന്റെ സഹകാരിയായിരുന്നു. എന്നെ ഒരുപാട് സഹായിച്ചിട്ടുമുണ്ട്. എല്ലാറ്റിനെയും അതിജീവിച്ച് അദ്ദേഹം പുറത്തുവരുമെന്നാണ് ഞാന്‍ കരുതുന്നത്. എന്തായാലും നീതി എല്ലാം തീരുമാനിക്കും.’
സ്‌പെയ്‌നിലെ കോപ്പെ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ കാര്‍ലോസ് ഹെറേറായുമായി സംസാരിക്കവെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ ബെച്യുവിനെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ആധുനികയുഗത്തില്‍ വത്തിക്കാന്‍ കണ്ടതില്‍ വച്ചേറ്റവും വലിയ സാമ്പത്തിക അഴിമതിയുടെ പേരിലാണ് കര്‍ദിനാള്‍ വിചാരണ നേരിടുന്നത്.
സത്യത്തിന്റെ സുതാര്യതയില്‍ ഞാനൊരിക്കലും ഭയപ്പെടുന്നില്ല. ചിലപ്പോഴത് മുറിപ്പെടുത്തിയേക്കാമെങ്കിലും. എന്നാല്‍ സത്യം നമ്മെ സ്വതന്ത്രരാക്കും. വത്തിക്കാനിലെ അഴിമതിയെക്കുറിച്ച് പാപ്പ പറഞ്ഞു. 90 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് അഭിമുഖം. കോളന്‍ സര്‍ജറിക്ക് ശേഷം പാപ്പ നല്കിയ ആദ്യത്തെ അഭിമുഖമാണ് ഇത്. അഫ്ഗാനിസ്ഥാന്‍ വിഷയം, ചൈന-വത്തി്ക്കാന്‍ സഖ്യം, ദയാവധം, അബോര്‍ഷന്‍, എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്.