കോവിഡിനെ കീഴടക്കി കര്‍ദിനാള്‍ ബാസെറ്റി ആശുപത്രി വിട്ടു

വത്തിക്കാന്‍ സിറ്റി: കോവിഡിനോടുള്ള 20 ദിവസത്തെ നീണ്ട പോരാട്ടത്തിന് ശേഷം കോവിഡിനെ കീഴടക്കി ഇറ്റാലിയന്‍ കര്‍ദിനാള്‍ ബാസെറ്റി ആശുപത്രി വിട്ടു. സെന്റ് മേരി ഓഫ് മേഴ്‌സി ഹോസ്പിറ്റലില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഡിസ്ചാര്‍ജ് ചെയ്തത്.

തന്നെ രോഗകാലത്ത് ശുശ്രൂഷിച്ച ആശുപത്രി ജീവനക്കാര്‍ക്കെല്ലാം- ഡോക്ടഴ്‌സ്, നേഴ്‌സസ്, അഡ്മിനിസ്‌ട്രേറ്റേഴ്‌സ്- എല്ലാവര്‍ക്കും കര്‍ദിനാള്‍ നന്ദി അറിയിച്ചു. എല്ലാവരും തന്റെ ഹൃദയത്തില്‍ തുടര്‍ന്നും ഉണ്ടായിരിക്കുമെന്നും അവര്‍ക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കുമെന്നും കര്‍ദിനാള്‍ അറിയിച്ചു.

ഒക്ടോബര്‍ അവസാനമാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കര്‍ദിനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നവംബര്‍ മൂന്നിന് സ്ഥിതി ഗുരുതരമായതിനാല്‍ ഐസിയുവിലേക്ക് മാറ്റി. കര്‍ദിനാളിന്റെ സൗഖ്യത്തിന് വേണ്ടി രൂപതയില്‍ നൊവേന പ്രാര്‍ത്ഥന നടത്തിയിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടുതവണ സഹായമെത്രാന്‍ ബിഷപ് സ്റ്റെഫാനോ റൂസിയെ ഫോണ്‍ ചെയ്ത് കര്‍ദിനാളിന്റെ ക്ഷേമം അന്വേഷിച്ചിരുന്നു.

ഇറ്റാലിയന്‍ ബിഷപ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കൂടിയാണ് കര്‍ദിനാള്‍ ബാസെറ്റി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.