കോഴിക്കോട്: ഭരിക്കുന്നവരും ഭരിക്കാനിരിക്കുന്നവരും നാടിന്റെ നന്മയ്ക്കായിപ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധബുദ്ധി കാട്ടണം. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ധീരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ്. കര്‍ഷകരുടെ പ്രശ്‌നത്തിലും ഇതു തുടരുമെന്നാണ് പ്രതീക്ഷ.
പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാര്‍പാപ്പ ഉള്‍പ്പടെയുള്ളവരുടെ ഈ ആശയം ഉള്‍ക്കൊണ്ടു ജീവിക്കുന്നവരാണ് ക്രൈസ്തവര്‍. കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കും. ഭരിക്കുന്നവരും ഭരിക്കാനിരിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണം.എന്നാല്‍ മാത്രമേ മനുഷ്യകുലത്തിന് ഐക്യത്തോടെയുള്ള ജീവിതം സാധ്യമാകൂ. കര്‍ദിനാള്‍ പറഞ്ഞു.
കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.