കൊടകര: ജീവനെതിരെയുള്ള എല്ലാത്തരം ആക്രമണങ്ങളും അപലപിക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അന്താരാഷ്ട്ര പ്രോലൈഫ് കോണ്‍ഫ്രന്‍സിന്റെ സമാപനസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ ആലഞ്ചേരി.
ക്രൈസ്തവ സഹനത്തിന്റെ മഹനീയതയ്ക്ക് വിരുദ്ധമാണ് ദയാവധം. ദൈവികദാനമായ മനുഷ്യജീവന്‍ ഏറെ പവിത്രവും വിശുദ്ധവുമാണ്. ജീവന്റെ ഉത്ഭവം മുതല്‍ സ്വഭാവികമരണം വരെ അത് പവിത്രമായി കാത്തൂസൂക്ഷിക്കപ്പെടേണ്ടതുണ്ട്. അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും പ്രവാസികളും ഉള്‍പ്പടെയുള്ളവരുടെ ജീവന് വിലയുണ്ട്.
ഇനി കേരളസഭ നല്‌കേണ്ട പ്രഥമപരിഗണന പ്രോലൈഫിനായിരിക്കണം എന്നതാണ് കത്തോലിക്കാ സഭകളുടെയും ക്രിസ്തീയ സഭകളുടെയും സംയുകത യോഗത്തില്‍ ഉരുത്തിരിഞ്ഞ ആശയം. മാര്‍ ആലഞ്ചേരിപറഞ്ഞു.