പത്രോസിന്റെ നൗക ഉലഞ്ഞാലും തകരുകയില്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കുറവിലങ്ങാട്: പത്രോസിന്റെ നൗക ഉലഞ്ഞാലും തകരുകയില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാനക്രമം നടപ്പിലാക്കുന്നതു സംബന്ധിച്ച് സിനഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടയലേഖനം വായിച്ച് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ ദേവാലയത്തില്‍ വിശുദധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു കര്‍ദിനാള്‍.

കത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ നിലനില്ക്കുന്നതിനാല്‍ പരിശുദ്ധ സിംഹാസനത്തെ എല്ലാവരും അനുസരിക്കണം. ബഹുഭൂരിപക്ഷവും ഈ തീരുമാനം ഏറ്റെടുത്തുകഴിഞ്ഞു. ചിലയിടങ്ങളിലെ എതിര്‍പ്പുകണ്ട് ആരും ഭയപ്പെടേണ്ട. ഐക്യത്തിന്റെ ഭാഷയാണ് സഭയുടേത്. എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സഹോദര വൈദികരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. സഭ ആരാധനക്രമത്തില്‍ പരിശുദ്ധ സിംഹാസനത്തോട് ചേര്‍ന്നാണ് നില്ക്കുന്നത്.

സഭയുടെ വളര്‍ച്ചയ്ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണം. സഭയ്ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അത് വ്യക്തികള്‍ക്ക് തന്നെയാണ് പ്രാര്‍ത്ഥിക്കുന്നത്. വിശ്വാസത്തിന്റെ വിധേയത്വം മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കുമുണ്ട്. സഭ മുഴുവന്‍ ഒന്നിച്ചു മുന്നേറണം. അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.