എനിക്കാരോടും വിദ്വേഷമില്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ആരോടും വിദ്വേഷം പുലര്‍ത്തരുതെന്നും എനിക്ക് ആരോടും വിദ്വേഷമില്ലെന്നും സീറോ മലബാര്‍ സഭമേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഏറെ ക്ലേശങ്ങള്‍ ഉണ്ടാകുമ്പോഴും ആരോടും വിദ്വേഷം തോന്നിയിട്ടില്ല. നമ്മോടു വിദ്വേഷം പുലര്‍ത്തുന്നുവെന്നു തോന്നുന്നവരോടു പോലും സ്‌നേഹത്തോടെയാണ് നാം ഇടപെടേണ്ട്. രമ്യപ്പെടാതിരിക്കുന്നത് സുവിശേഷത്തിന് വിരുദ്ധമാണ്. മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.

എത്രമാത്രം ക്ലേശങ്ങളുണ്ടായാലും സഭയിലെ മെത്രാന്മാരോടു ചേര്‍ന്ന് സിനഡിന്റെ കൂട്ടായ്മ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനഡ് ചേരുന്നതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.