പൊതുസമൂഹത്തിന്റെ പല പ്രവണതകളും സഭയിലും കടന്നുവരുന്നത് ക്രൈസ്തവികമായി പരിശോധിക്കപ്പെടണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: പൊതുസമൂഹത്തിന്റെ പല പ്രവണതകളും സഭയിലും കടന്നുവരുന്നത് ക്രൈസ്തവികമായി പരിശോധിക്കപ്പെടണമെന്ന് കെസിബിസി പ്രസിഡന്റും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുമ്പില്ലാത്തവിധം അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാകുന്നു. പരസ്യമായി പ്രശ്‌നങ്ങളെ വളര്‍ത്തുന്നവര്‍ പരിഹാരം അതിലൂടെയാണെന്ന് കരുതുന്നു. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ ക്രിസ്തുമസ് ആഘോഷത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ പൊതുമനസ്സാക്ഷി ഉണരണം. രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയത കടന്നുവരുന്ന പ്രവണത ഭാരതത്തിലുണ്ട്. ജനാധിപത്യത്തിന്റെ സംശുദ്ധി വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.

കുര്‍ബാനക്രമ നവീകരണം സംബന്ധിച്ച് സിനഡ് തീരുമാനം നടപ്പാക്കാനുളള പ്രതിസന്ധികള്‍സഭ ചര്‍ച്ച ചെയ്യുമെന്നും ഈസ്റ്ററിന് മുമ്പായി ഇത് സഭയിലാകെ നടപ്പാക്കുമെന്നും മാര്‍ ആലഞ്ചേരി അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.