ഹോംങ്കോംഗ്: കര്‍ദിനാള്‍ ജോസഫ് സെന്നിനെ അധികാരികള്‍ അറസ്റ്റ് ചെയ്തു.പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.90 കാരനായ കര്‍ദിനാളിനെ മെയ് 11 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചായ് വാന്‍ പോലീസ് ആണ് കര്‍ദിനാളിനെ അറസ്റ്റ് ചെയ്തതും പിന്നീട് വിട്ടയച്ചതും.
612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ടിന്റെ ട്രസ്റ്റിയായതിന്റെ പേരിലാണ് അറസ്റ്റ് നടന്നത്. പ്രോ-ഡെമോക്രസി പ്രക്ഷോഭകരെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ മു്ന്നേറ്റത്തെ പരസ്യമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് കര്‍ദിനാള്‍ സെന്‍. ഹ്യൂമാനിറ്റേറിയന്‍ ഫണ്ടിനെ നിരോധിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം ഗവണ്മെന്റ് ഉത്തരവിറക്കിയിരുന്നു.