അങ്കമാലി: കന്യാസ്ത്രീകള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ കെഎസ് ആര്‍ടിസി ബസിടിച്ചുവെങ്കിലും കന്യാസ്ത്രീകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ ചൂണ്ടി നസ്രത്ത് ജനറലേറ്റ് കോണ്‍വെന്റിലെ ആറു കന്യാസ്ത്രീകളാണ് അപകടത്തില്‍ പെട്ടത്.
ആരുടെയും നില ഗുരുതരമല്ല. ഡ്രൈവര്‍ ജിക്സണ്റെ നിലയും ഗുരുതരമല്ല. മുന്നില്‍ പോവുകയായിരുന്ന ഇന്നോവയില്‍ തട്ടിയ ഇവരുടെ കാറിനെ പിന്നില്‍ നിന്ന് അമിതവേഗത്തില്‍ വരികയായിരുന്ന കെഎസ് ആര്‍ടിസി ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മീഡിയനില്‍ കയറി ഇറങ്ങിയ കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു.