വത്തിക്കാന്‍ സിറ്റി: ലോകം തിരഞ്ഞെടുത്തിരിക്കുന്നത് കായേന്റെ വഴിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ചാനല്‍ ഇന്‍ ഹിസ് ഇമേജ് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
ലോകത്തിലെവിടെയും യുദ്ധമാണ്. ലോകംയുദ്ധത്തിലാണ്. സിറിയ, യെമന്‍… ജന്മനാട്ടില് നിന്ന് പലായനം ചെയ്ത റോഹിന്‍ഗ്യ ജനങ്ങള്‍.. റൂവാണ്ടയിലെ വംശഹത്യ 25 വര്‍ഷം മുമ്പ് തുടങ്ങിയതാണ്. എല്ലായിടത്തും യുദ്ധമാണ്.. കാരണം ലോകം തിരഞ്ഞെടുത്തിരിക്കുന്നത് കായേന്റെ വഴിയാണ്. സഹോദരനെ കൊല്ലുന്ന വഴിയാണ്അത്.
താന്‍ എല്ലാ ദിവസവും മുഖ്യദൂതനായ വിശുദ്ധ മിഖായേലിനോട് പ്രാര്‍ത്ഥിക്കാറുണ്ടെന്നും പാപ്പ പറഞ്ഞു. സാത്താനെ കീഴടക്കാന്‍ എനിക്ക് അത് ശക്തി നല്കുന്നു. പാപ്പ വ്യക്തമാക്കി. പ്രത്യാശ ഒരിക്കലും നമ്മെ നിരാശരാക്കുന്നില്ലെന്നും നാം കാത്തിരിക്കണമെന്നും സാത്താനോട് ഒരിക്കലും സംസാരിക്കരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ഇന്നലെയാണ് അഭിമുഖം സംപ്രേഷണം ചെയ്തത്.